ജറുസലം: പലസ്തീൻ പ്രവിശ്യകളിൽ ജോലി ചെയ്തിരുന്ന അൽ ജസീറ ചാനലിലെ വനിതാ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‍ലെ (51) കൊല്ലപ്പെട്ടു. ഇസ്രയേൽ സേനയാണു ഷിറീനെ അതിദാരുണമായി വധിച്ചതെന്ന് അൽജസീറയെ ഉദ്ധരിച്ചു വാർത്താ ഏജൻസി എഎഫ്പി അറിയിച്ചു.
അൽജസീറയിലെ പ്രമുഖ റിപ്പോർട്ടർമാരിൽ ഒരാളായ ഷിറീന്റെ മരണം പലസ്തീൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്കിനു വടക്കുഭാഗത്തു പലസ്തീൻ സായുധ ഗ്രൂപ്പിനു കീഴിലുള്ള ജെനിൻ അഭയാർഥി ക്യാംപ് ലക്ഷ്യമിട്ടു ബുധനാഴ്ച രാവിലെ ഓപ്പറേഷൻ നടത്തിയതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. എന്നാൽ, പലസ്തീന്റെ ഭാഗത്തുനിന്നാകും ഷെറീനു വെടിയേറ്റതെന്ന് ഇസ്രയേൽ പറഞ്ഞു.
‘പലസ്തീനിലെ മാധ്യമ പ്രതിനിധിയുടെ ക്രൂരമായ കൊലപാതകത്തിലൂടെ രാജ്യാന്തര നിയമങ്ങളും ധാരണകളും ഇസ്രയേൽ സേന ലംഘിച്ചിരിക്കുകയാണ്. ഇസ്രയേൽ സേനയുടെ രാജ്യാന്തര തലത്തിലുള്ള ലക്ഷ്യമിടലിലും മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിലും ആഗോളസമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്.’– അൽജസീറ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…