Crime

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സം​ഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ

ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സം​ഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പം പോലീസ് യൂണിഫോമിൽ ഒരു പുരുഷനെയും പിന്നിൽ കാണാം. വർഗീയമായതും പ്രകോപനപരവുമായ പരാമർശങ്ങളാണ് ഇയാൾ നടത്തുന്നത്. ആൾക്കൂട്ടം ജയ് ശ്രീറാം വിളിയോടെയാണ് പ്രതികരിക്കുന്നത്.

തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ സമാഹരിച്ചതായും പുരോഹിതന്‍ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് അയാൾ പറയുന്നു. ആൾക്കൂട്ടം വലിയ ആഹ്ലാദത്തോടെയാണ് ഈ ഭീഷണിയോട് പ്രതികരിക്കുന്നത്.

ഏപ്രിൽ 2 നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാൽ അഞ്ച് ദിവസത്തിന് ശേഷവും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്‌ട് ചെക്ക് വെബ്‌സൈറ്റ് ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ വീഡിയോ പങ്കിട്ടുകൊണ്ട് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സീതാപൂർ പോലീസ് പറഞ്ഞു. നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ വീഡിയോ‌യിലെ വിദ്വേഷ പരാമർശത്തിനെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. ബജ്‍രം​ഗ് മുനി എന്നറിയപ്പെടുന്ന മതനേതാവാണ് ഇയാളെന്ന് ചിലർ വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.

Sub Editor

Recent Posts

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

5 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

18 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

19 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

20 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

1 day ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 day ago