തിരുവനന്തപുരം: ജ്വല്ലറിയിൽ നിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. നിലവിൽ സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നൽകിയത്.
ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തിരഞ്ഞെടുത്തതെന്നു പരാതിയിൽ പറയുന്നു. ഡിസ്കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നല്‍കാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജ്വല്ലറി തയാറായി. എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…