gnn24x7

സ്വർണത്തിന് 95% കിഴിവ് കിട്ടാൻ എഡിജിപി ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി

0
282
gnn24x7

തിരുവനന്തപുരം: ജ്വല്ലറിയിൽ നിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. നിലവിൽ സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി നൽകിയത്.

ഏഴു പവന്റെ മാലയാണ് എഡിജിപിയും കുടുംബവും തിരഞ്ഞെടുത്തതെന്നു പരാതിയിൽ പറയുന്നു. ഡിസ്കൗണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ മാനേജരോട് ചോദിച്ചശേഷം ജീവനക്കാർ 5% തുക കുറച്ചു നല്‍കാൻ തയാറായി. എന്നാൽ 95% കിഴിവാണ് എഡിജിപി ആവശ്യപ്പെട്ടത്. പിന്നീട് 50% കിഴിവു നൽകാൻ ജ്വല്ലറി തയാറായി. എന്നാൽ, താൽപര്യമില്ലെന്ന് അറിയിച്ച് കുടുംബം മടങ്ങി. പിറ്റേന്ന് ജ്വല്ലറിയിലെത്തിയ എഡിജിപി ഭീഷണി സ്വരത്തിൽ സംസാരിച്ചതിനെത്തുടർന്ന് ഉടമ 95% ഡിസ്കൗണ്ടിൽ മാല കൊടുക്കാൻ നിർബന്ധിതനായി. ഇൻവോയിസിൽ ഈ ഡിസ്കൗണ്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here