തിരുവനന്തപുരം: ദത്തുവിവാദത്തിൽ പരാതിക്കാരി അനുപമ എസ്.ചന്ദ്രൻ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജനറൽ സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം.
കുഞ്ഞിനെ ദത്തുകൊടുത്തതിനെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യത്തിനു നിയമപരിരക്ഷ ചൂണ്ടിക്കാട്ടി ശിശുക്ഷേമസമിതി മറുപടി നിഷേധിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും മറുപടി നൽകിയില്ല. അനുപമയുടെ പരാതിയിൽ പറയുന്ന ദിവസം രാത്രി അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആൺകുഞ്ഞിനെ ലഭിച്ചെന്നാണു സമിതിയുടെ മറുപടി. എന്നാൽ കുഞ്ഞ് ഇപ്പോൾ എവിടെയാണെന്നും ആർക്കെങ്കിലും ദത്ത് നൽകിയിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങൾക്കു സമിതി മറുപടി നൽകിയിരുന്നില്ല. ഇതിനു മറുപടി പറയാതിരിക്കാൻ നിയമപരിരക്ഷയുണ്ടെന്നും ആവശ്യമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിക്കാനുമായിരുന്നു സമിതി പൊലീസിനെ അറിയിച്ചത്. തുടർന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പൊലീസ് കത്ത് നൽകിയിരുന്നെങ്കിലും ഇതിനുള്ള മറുപടിയും ലഭിച്ചിരുന്നില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…