ബെംഗളൂരു: ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിൽ വ്യാഴാഴ്ച രാത്രി നിരവധി കാറുകൾ തല്ലിത്തകർത്ത കേസിൽ 27കാരനായ യുവാവ് അറസ്റ്റിൽ. കാമുകിയുമായി വേർപിരിഞ്ഞതിന്റെ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലുമാണ് താൻ കാറുകൾ തല്ലിത്തർത്തതെന്ന് ചോദ്യംചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞു. സമാനമായ രീതിയിൽ ഇക്കഴിഞ്ഞ മാർച്ചിൽ ദക്ഷിണ ബെംഗളൂരുവിൽ മദ്യപിച്ചെത്തിയ രണ്ട് യുവാക്കൾ 20 കാരനെ മർദ്ദിക്കുകയും സമീപമുള്ള 15 ഓളം കാറുകളും ബൈക്കുകളും തല്ലിത്തകർക്കുകയും ചെയ്തിരുന്നു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…