International

യു.എസ്. ആക്രമണം: ഇറാനിലെ ഇന്ത്യൻ‌ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം

യുഎസ് ആക്രമണഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥികൾ, തീർത്ഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഇന്ത്യൻ എംബസിയുടെ പ്രധാന നിർദേശങ്ങൾ:

  • ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കുക.
  • പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
  • . പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക.
  • . പാസ്പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക.
  • . ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം.

അടിയന്തര സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: +989128109115; +989128109109; +989128109102; +989932179359. ഇമെയിൽ : cons.tehran@mea.gov.in

ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വീണ്ടും ഇറാനിൽ കടുത്ത ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ എംബസിയുടെ നടപടി. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സർവകലാശാലകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയാണ്.

അതേസമയം, ഇറാനുമായുള്ള ആണവ ചർച്ചകൾ വ്യാഴാഴ്ച്‌ച ജനീവയിൽ നടക്കാനിരിക്കെ, ഗൾഫ് മേഖലയിലേക്ക് വൻതോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കി. മേഖലയിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു മുൻകരുതൽ നടപടിക്ക് പ്രേരിപ്പിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

21 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

1 day ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 days ago