Entertainment

‘കാട്ടാളൻ’ ഫുൾ പായ്ക്കപ്പ്

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.

വ്യത്യസ്ഥലൊക്കേഷനുകളിലായി
നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
തായ്ലാൻ്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്.

അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ്  അവതരിപ്പിക്കുന്നത്.
ആൻ്റണി വർഗീസ്റ്റാണ് ഈ ചിത്രത്തിലെ നായകൻ.
ഇതിലെ ആൻ്റെണി എന്ന കഥാപാത്രം ആൻ്റെണി പെപ്പെയെ മുൻനിരയിലേക്കു നയിക്കുവാൻ ഏറെ സഹായകരമാക്കുന്നു.
സമീപകാല മലയാള മ്പിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ.
മുടക്കുമുതലിലും ഇപ്പോൾ നിർമ്മാണത്തിലരിക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ചിത്രമാണിത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള, മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിലുണ്ട്.
അതിൽ പ്രധാനികൾ രണ്ടു പേരാണ് വേൾഡിലെ തന്നെ മികച്ച ആക്ഷൻ കോറിയോ ഗ്രാഫർ ആയ കെംബ കൊച്ചടക്കിയും, സംഗീത സംവിധായകൻ അജനീഷ് ലോക നാഥുമാണ്. ഇൻഡ്യൻ സംഗീത രംഗത്തെ മാസ്മര സംഗീത സംവിധായകനാണ് അജനീഷ് ലോകനാഥ്.
ഇവർക്കു പുറമേ മികച്ച സാങ്കേതികവിദഗ്ദരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൽ ആണി നിരക്കുന്നുണ്ട്.
അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിനു പുറമേ ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും അഭിനേതാക്കളും അണിനിരക്കുന്നു.
ആൻ്റെണി വർഗീസ്  (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ  കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് (ലോക ഫെയിം), ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം.      തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ ,
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ. പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
മെയ് മാസത്തിൽ വേൾഡ് വൈഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർടൈൻമെന്റ്  ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

13 mins ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

22 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

1 day ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago