America

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ  ന്യൂയോർക്കിൽ

ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂയോർക്ക് ശാലേം മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.


ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന  പരിപാടികളാണ് കോൺഫ്രൻസിൽ ഒരുക്കിയിരിക്കുന്നത്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ , മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിൾ ക്ലാസ്സുകൾക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നൽകും. “പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം” (Stronger than struggles, Resilience with the Savior) എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം.


കോൺഫ്രൻസിൻറെ നടത്തിപ്പിനായി ശാലേം മാർത്തോമാ ഇടവക വികാരി റവ. എബ്രഹാം വർഗീസ്  അധ്യക്ഷനായി ലിബിൻ വർഗീസ്  (ജനറൽ കൺവീനർ) തോമസ് ബിജേഷ് (സഹ കൺവീനർ), അമോൽ വർഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ  വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.
വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി ജിൻസി ബിനീഷ്, ദിലീപ് മാത്യു, ബിനി കോശി, അബിജിത് വർഗീസ്, ജിതിൻ തോമസ്, പ്രിജോ ആൻഡ്രൂസ്, ജോയൽ ജോസഫ്, ജോയൽ തോമസ്, റിയ ഹാപ്പി, തോമസ് ഐസക്, ഷിജു തോമസ്, അനു പി. തോമസ്, ബിനീഷ് തോമസ്, ലിസ മാത്യു, എന്നിവർ സേവനം അനുഷ്ഠിക്കുന്നു.

വാർത്ത: ഷാജി തോമസ് ജേക്കബ്, ജീമോൻ റാന്നി

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

47 mins ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

55 mins ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

24 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago