തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാരക്കോണം മെഡിക്കൽ കൊളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2018 ൽഎംബിബിസ് സീറ്റ് വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ വാങ്ങിയ ശേഷം സീറ്റ് നിഷേധിച്ചുവെന്നും പണം നൽകിയില്ലെന്നുമാണ് പരാതി
കാരക്കോണം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട് ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ റദ്ദാക്കിയിരുന്നു. ഉന്നതർ ഉൾപ്പെട്ട കേസിൽ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അപൂർണ്ണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. വിശദമായി അന്വേഷണം നടത്തി ആറ് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.
കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെന്നറ്റ് എബ്രഹാം,സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങി കേസിൽ ഉൾപ്പെട്ട വന്പൻമാർക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയത്.പണം കൈപ്പറ്റി വഞ്ചിക്കൽ തുടങ്ങി അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയായിരുന്നു കേസ്.
എന്നാൽ കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയപ്പോൾ പലതും അവ്യക്തമായി തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടികൾ വകമാറ്റി ചിലവഴിച്ച കേസിൽ യഥാർത്ഥ പ്രതികളെ വ്യക്തമാക്കാതെ അപൂർണ്ണമാണ് ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…