International

ഇസ്ലാം മതത്തെ അപമാനിച്ചു: അഫ്ഗാൻ മോഡലിനെ അറസ്റ്റ് ചെയ്ത് താലിബാൻ

കാബൂൾ: ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യൂട്യൂബ് ക്ലിപ്പുകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ പ്രശസ്തനായ അജ്മൽ ഹഖിഖിയാണ് അറസ്റ്റിലായത്.

ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞു നാല് പേരും കൈകൂപ്പി നിൽക്കുന്നതിന്റെ വീഡിയോയും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. സഹപ്രവർത്തകനുമായി സംസാരിക്കവെ വികലമായ അറബിയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായി ചൊല്ലിയെന്നാണ് താലിബാന്റെ ആരോപണം. മാപ്പുപറഞ്ഞെങ്കിലും അറസ്റ്റിലായവരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഇവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കിയേക്കും. മതനിന്ദയും അവഹേളനവും ഒരുതരത്തിലും പൊറുക്കാനാവില്ലെന്ന് നേരത്തേ തന്നെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ അജ്മൽ ഹഖിഖി നിരപരാധിയാണെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത്. രാജ്യത്ത് വിയോജിപ്പുകളെ അടിച്ചമർത്താനും സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളെ ഭയപ്പെടുത്തി അകറ്റാനുമുള താലിബാന്റെ തന്ത്രമാണ് അറസ്റ്റെന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചതു മുതൽ താലിബാൻ പ്രാകൃത നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ വധശിക്ഷ അടക്കമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

4 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

17 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

19 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

21 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago