Crime

മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിൻറെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ വധശ്രമം

കൊച്ചി: പ്രശസ്ത മാധ്യമ പ്രവർത്തകൻ നികേഷ് കുമാറിൻറെ ഭാര്യയ്ക്കും കുഞ്ഞിനും നേരെ വധശ്രമം. കഴിഞ്ഞ ദുഃഖവെള്ളി ദിവസം വെളുപ്പിനെ കൊച്ചിയിലെ കാക്കനാടുള്ള അമ്മയുടെ ഫ്ലാറ്റിൽ നിന്നും നടന്നു പള്ളിയിലേക്ക് പോകുന്ന വഴി ഒരു വാൻ ഇരുവർക്കും നേരെ പാഞ്ഞു വരുകയായിരുന്നു. എന്നാൽ നിയന്ത്രണം തെറ്റി അബദ്ധവശാൽ വാഹനം ഇരുവർക്കും നേരെ വന്നതാണെന്ന് കരുതി ഇവർ മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ അതേ വാഹനം വീണ്ടും ഇരുവർക്കും നേരെ പാഞ്ഞുവന്നതിനെ തുടർന്നാണ് ഒരു വധശ്രമമാണ് നടന്നതെന്ന നിഗമനത്തിയത്. നികേഷ് കുമാറിൽ നിന്നും വിവരം സ്ഥിരീകരിച്ചതായി ഉദ്ധരിച്ചുകൊണ്ട് പ്രമുഖ മലയാളം ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയാണ് നികേഷ് കുമാറിന്റെ ഭാര്യയായ വീണ. വീണ സുഹൃത്തുക്കളോട് ഈ വിവരം സൂചിപ്പിച്ചതിനെ തുടർന്നനാണ് വധശ്രമം നടന്ന വിവരം കൂടുതൽപ്പേർ അറിഞ്ഞത്. അടുത്തിടെ നടിയെ ആക്രമിച്ച കേസിൽ നടിയ്ക്കനുകൂലമായി വാർത്തകൾ നൽകിയതിന് നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനലിനെതിരെ പ്രതി ഭാഗം പരാതി നൽകിയിരുന്നു.

അതേസമയം വധശ്രമവുമായി ബന്ധപ്പെട്ട് നികേഷും കുടുംബവും പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. എന്നാൽ മറുനാടൻ മലയാളിയുടെ മാധ്യമ പ്രവർത്തകനായ സാജൻ സ്കറിയ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 hour ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

3 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

4 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

4 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

4 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

4 hours ago