Crime

നിയമലംഘനം നടത്തിയ പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇവിടങ്ങളില്‍ നിന്ന് താമസ നിയമലംഘനം ഉള്‍പ്പെടെ കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി സംശയിച്ചിരുന്ന അപ്പാര്‍ട്ട്മെന്റുകളിലായിരുന്നു പരിശോധന. അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടങ്ങളില്‍ നിന്ന് പിടിയിലാത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് പുറമെ ലൈംഗിക കളിപ്പാട്ടങ്ങളും അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങളും ഇവിടങ്ങളില്‍ വില്‍പന നടത്തിയതായും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ ഈ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

അതേസമയം ജഹ്റ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ എട്ട് പ്രവാസികള്‍ അറസ്റ്റിലായി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ രണ്ട് പേരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ മൂന്ന് പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ ഇവരെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. 

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 hour ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 hour ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

5 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago