ബംഗളൂരു: വര്‍ഷങ്ങളായി സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛൻ അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. രണ്ടുപെണ്‍മക്കളും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലാണ് ഈ ക്രൂരത നടന്നത്. ഇതില്‍ ഏറ്റവും ഇളയ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതിക്കെതിരെ രണ്ടുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അതില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയതായും സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
ജൂണ്‍ രണ്ടിന് പ്രതിയും ഭാര്യയും തമ്മില്‍ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ഇയാൾ ഭാര്യയെ അപമാനിക്കുകയും തയ്യല്‍ മെഷീനെടുത്ത് എറിയുകയും ചെയ്തതിനെ തുടർന്ന് മക്കളുമായി സ്ത്രീ സ്വന്തം വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ തങ്ങള്‍ നിരന്തരം പിതാവില്‍നിന്ന് ലൈംഗികാക്രമണം നേരിട്ടിരുന്നതായി അവിടെ വച്ച് അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.
നിസാര പ്രശ്നങ്ങള്‍ക്കുപോലും പിതാവ് തങ്ങളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി രണ്ടാമത്തെ മകള്‍ പറയുന്നു. മാതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…