Categories: Crime

പട്ടിണി; മൂന്നു മക്കളേ കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തിൽ അച്ഛൻ തൂങ്ങിമരിച്ചു

ചെന്നൈ: കോറോണ മഹാമാരി വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നും ലഭിച്ചത്. 

കോറോണയെ തുടർന്നുള്ള lock down ൽ ജോലിയും കൂലിയുമില്ലാതെ പട്ടിണിയായ ഒരച്ഛന്റെ ദയനീയ അവസ്ഥ എന്നല്ലാതെ എന്തുപറയാൻ.  എങ്കിലും പോറ്റി വളർത്തിയ മക്കളെ കൊല്ലണമായിരുന്നോ?

ശ്രീപെരുംപുതൂരിലെ വടമംഗലത്തെ അറുമുഖം എന്ന അച്ഛനാണ് തന്റെ മൂന്നു മക്കളേയും കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്.  lock down നെ തുടർന്നുള്ള മുഴു പട്ടിണിയാണ് ഈ കൃത്യം ചെയ്യാൻ അറുമുഖനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.  

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  അറുമുഖം ഒരു കൂലിത്തൊഴിലാളിയാണ്.  ഒന്നരമാസമായിട്ട് അയാൾക്ക് ഒരു പണിയും ഇല്ലായിരുന്നു. ഭാര്യ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവർക്കും ഒന്നരമാസമായി ജോലിയില്ലായിരുന്നു.   ഇവർ കുറച്ചു ദിവസമായി ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയായിരുന്നു.  

പുതിയ ജോലി അന്വേഷിച്ച് അറുമുഖത്തിന്റെ ഭാര്യ തുളസി പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സ്വന്തം കുഞ്ഞുങ്ങളേയും ഭർത്താവിനേയും  മരിച്ച നിലയിൽ കണ്ടത്.  ഒരു മകളെ കഴുത്തു ഞെരിച്ചും മറ്റു രണ്ടുമക്കളെ കിണറ്റിൽ എറിഞ്ഞുമാണ് അറുമുഖൻ കൊലപ്പെടുത്തിയത്.  പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ  ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. 


Newsdesk

Recent Posts

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

6 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

7 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

9 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

9 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

1 day ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 day ago