ന്യൂഡൽഹി: ദമ്പതികളെയും മൂന്ന് മക്കളെയും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവിന്റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇവർ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.
മൃതദേഹങ്ങൾക്ക് അഞ്ച് ദിവസത്തെ വരെ പഴക്കമുണ്ടെന്നാണ് സൂചന. നാലുദിവസമായിട്ടും ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെതുടർന്ന് അയൽക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീടിനുള്ളിൽനിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടു. ഇതേത്തുടർന്ന് പൂട്ട് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു മക്കളിൽ മൂത്തത് മകളും ഇളയ രണ്ടുപേർ ആൺമക്കളുമാണ്. മകൾക്ക് 16 വയസും ആൺമക്കൾക്ക് 14, 12 എന്നിങ്ങനെയാണ് പ്രായം.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…