ഹൈദരാബാദ്: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ പ്രദീപ് ആണ് ഭാര്യ സ്വാതി(35), മക്കളായ കല്യാൺ കൃഷ്ണ(6), ജയ കൃഷ്ണ(2)എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അതേ വിഷം കഴിച്ച് പ്രദീപും കഴിച്ചു ജീവനൊടുക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
ശനിയാഴ്ച മുതല്‍ പ്രദീപിനെയും കുടുംബത്തെയും പുറത്തേക്കു കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാലു പേരെയും വീട്ടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആര്‍ക്കും ഒരു ഭാരമാകാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് അച്ഛന് പ്രദീപ് എഴുതിയ കത്ത് കണ്ടെടുത്തതായും പറയപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…