ന്യൂഡൽഹി: രഹസ്യമായി വിവാഹം ചെയ്ത മകളെ മാതാപിതാക്കൾ ചേർന്ന് കൊലപ്പെടുത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയഞ്ചുകാരിയായ ശീതൾ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുൾപ്പെടെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.
ന്യൂഅശോക് നഗർ നിവാസിയായ ശീതൾ, അങ്കിത് ഭതി എന്ന യുവാവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഈസ്റ്റ് ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാൽ ഈ ജനുവരിയിലാണ് വിവാഹ വിവരം ശീതൾ വീട്ടുകാരെ അറിയിച്ചത്. വിവരം അറിഞ്ഞ വീട്ടുകാർ ശീതളിനോട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടു. ഇതിന് യുവതി വഴങ്ങാതെ വന്നതോടെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം അലിഗഡിലെത്തിച്ച് ഒരു കനാലിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെടുത്തെങ്കിലും ആരും അമ്പേഷിച്ച് വരാത്തതിനെ തുടർന്ന് അജ്ഞാത മൃതദേഹം എന്നു കരുതി സംസ്കരിച്ചു. ഫെബ്രുവരി 2നായിരുന്നു ഇത്. ഇതിനിടെ ഭാര്യയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയതിനെ തുടർന്ന് ഫെബ്രുവരി 18ന് അങ്കിത് പൊലീസില്‍ പരാതിയുമായി സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ശീതളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തു വരുന്നത്. തുടർന്ന് അലിഗഡ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം ലഭിച്ചതും അത് സംസ്കരിച്ചതും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന വസ്ത്രങ്ങളിൽ നിന്ന് അത് ശീതൾ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.കൊലപാതക കുറ്റത്തിനാണ് ശീതളിന്റെ മാതാപിതാക്കൾ അടക്കം ആറു പേർക്കെതിരെ കേസ്. മാതാപിതാക്കളായ രവീന്ദ്ര-സുമൻ, അമ്മാവൻമാരായ സഞ്ജയ്, ഓം പ്രകാശ്, കസിൻ പര്‍വേശ്, മറ്റൊരു ബന്ധു അങ്കിത് എന്നിവരാണ് പൊലീസ് പിടിയിലായത്.
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…