Categories: Crime

കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി

കോന്നി (പത്തനംതിട്ട): കോന്നി അത്തച്ചാക്കലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്‍.ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

രാവിലെ വീട്ടില്‍നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന്‍ കാല്‍ തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന്‍ നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടത്. വീടിനകത്ത് രക്തം തളംകെട്ടിനിന്നിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരമറിയിച്ചു.

ഇതിനിടെ ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുത്തത്.

രമണിയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നില്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Newsdesk

Recent Posts

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

3 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

4 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

12 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

23 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

1 day ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

1 day ago