Crime

PNB തട്ടിപ്പ്; മെഹുൽ ചോക്സി അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയതാണ് ചോക്സി. ക്യൂബയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് എന്നാണ് റിപ്പോർട്ട്. 13,000 കോടിയുടെ പിഎൻബി തട്ടിപ്പ് കേസിലെ പ്രതിയായ ചോക്സി 2018 അന്റിഗ്വയിലേക്ക് കടക്കുകയായിരുന്നു.

ചോക്സിയെ ഡൊമിനീഷ്യൻ അതോറിറ്റി ഉടൻ അന്റിഗ്വ പൊലീസിന് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയാണ് 62 കാരനായ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് കാണാതായത്. ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്ക് വേണ്ടി ഇന്റര്‍പോള്‍ തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ചോക്സിയെ പോലീസ് പിടി കൂടിയത്.

വജ്രവ്യാപാരിയുമായ നീരവ് മോദിക്കൊപ്പം ചേര്‍ന്നാണ് ചോക്‌സി പിഎന്‍ബിയില്‍നിന്ന് പതിമൂവായിരം കോടിരൂപയുടെ തട്ടിപ്പു നടത്തിയത്.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 hour ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

3 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

4 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

4 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

12 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

24 hours ago