കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊതുപ്രവർത്തകനും ഉത്രയുടെ അയൽവാസിയുമായ വേണുവിന് തോന്നിയ ചില സംശയങ്ങൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്രയുടെ മരണം സംബന്ധിച്ച് പരാതിയുമായി പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയതും.
മരണവിവരം അഞ്ചൽ പൊലീസിനെ അറിയിക്കാൻ പിതാവ് വിജയസേനനും സഹോദരൻ വിഷു വിജയനും പോകുന്നതിനു മുൻപ് വേണുവുമായി സംസാരിച്ചിരുന്നു.
ഈ സമയം അദ്ദേഹം ചില സംശയങ്ങൾ ഇവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന മൊഴിനൽകാൻ പിതാവും സഹോദരനും തീരുമാനിച്ചത്.
ഉത്രയുടെ സംസ്കാരചടങ്ങിനിടെ ഭർത്താവ് സൂരജിന്റെയും മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെയും പെരുമാറ്റവും സംശയകരമായിരുന്നു. ചടങ്ങിനുശേഷം ഉത്രയുടെ രക്ഷാകർത്താക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു.
തുടർച്ചയായുണ്ടായ പാമ്പുകടികൾ, നിരന്തരമായുള്ള പണം ആവശ്യപ്പെടൽ എന്നിവയെല്ലാം ചേർത്തുവെച്ചപ്പോൾ മരണം അസ്വാഭാവികമാണെന്ന് ബലപ്പെട്ടെന്നും വേണു പറയുന്നു.
തനിക്കുണ്ടായ സംശയങ്ങൾ ഉത്രയുടെ രക്ഷാകർത്താക്കളുമായി പങ്കുവച്ചു. ഇക്കാര്യങ്ങൾ സുഹൃത്തായ റിട്ട. ഡിവൈ.എസ്.പിയുമായും ചർച്ച ചെയ്തു. ഇതിനു ശേഷമാണ് ഉത്രയുടെ രക്ഷാകർത്താക്കൾക്ക് വേണു പരാതി തയാറാക്കി നൽകിയത്.
ഈ പരാതിയാണ് റൂറൽ എസ്.പിക്കും കൈമാറിയത്. റൂറൽ എസ്.പിക്ക് പരാതി കിട്ടിയതിനു പിന്നാലെയാണ് ഒരു സ്വാഭാവിക മരണമായി അവസാനിച്ചേക്കാവുന്ന സംഭവം സമാനതകളില്ലാത്ത കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്.
ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…
പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…
അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…
ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…