gnn24x7

ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം അയൽവാസിയുടെ സംശയങ്ങൾ

0
291
gnn24x7

കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഉ​ത്ര​യു​ടെ അ​യ​ൽ​വാ​സി​യു​മാ​യ വേ​ണു​വി​ന് തോ​ന്നി​യ ചി​ല സം​ശ​യ​ങ്ങ​ൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏ​റം വെ​ള്ളി​ശ്ശേ​രി വീ​ട്ടി​ൽ ഉ​ത്ര​യു​ടെ മ​ര​ണം സംബന്ധിച്ച് പരാതിയുമായി പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയതും.

മ​ര​ണ​വി​വ​രം അ​ഞ്ച​ൽ പൊ​ലീ​സി​നെ അ​റി​യി​ക്കാൻ പി​താ​വ്​ വി​ജ​യ​സേ​ന​നും സ​ഹോ​ദ​ര​ൻ വി​ഷു വി​ജ​യ​നും പോ​കു​ന്ന​തി​നു​ മുൻപ് വേ​ണു​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു.

ഈ ​സ​മ​യം അ​ദ്ദേ​ഹം ചി​ല സം​ശ​യ​ങ്ങ​ൾ ഇവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഉത്രയുടെ മരണത്തിൽ സംശയമുണ്ടെന്ന മൊഴിനൽകാൻ പിതാവും സഹോദരനും തീരുമാനിച്ചത്. ‌

ഉത്രയുടെ സം​സ്കാ​ര​ച​ട​ങ്ങി​നി​ടെ ഭ​ർ​ത്താ​വ് സൂ​ര​ജിന്റെയും മാതാവ് രേ​ണു​ക, സ​ഹോ​ദ​രി സൂ​ര്യ എ​ന്നി​വ​രു​ടെ​യും പെ​രു​മാ​റ്റ​വും സംശയകരമായിരുന്നു. ച​ട​ങ്ങി​നു​ശേ​ഷം ഉ​ത്ര​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും സൂ​ര​ജും ബ​ന്ധു​ക്ക​ളു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും ഈ സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ പാ​മ്പു​ക​ടി​ക​ൾ, നി​ര​ന്ത​ര​മാ​യു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട​ൽ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​വെ​ച്ച​പ്പോ​ൾ മ​ര​ണം അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ബ​ല​പ്പെ​ട്ടെന്നും വേണു പറയുന്നു.

തനിക്കുണ്ടായ സം​ശ​യ​ങ്ങ​ൾ ഉ​ത്ര​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​യി പ​ങ്കു​വച്ചു. ഇക്കാര്യങ്ങൾ സുഹൃത്തായ റിട്ട. ഡി​വൈ.​എ​സ്.​പി​യുമായും ചർച്ച ചെയ്തു. ഇതിനു ശേഷമാണ് ഉ​ത്ര​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് വേ​ണു പരാതി തയാറാക്കി നൽകിയത്.

ഈ ​പ​രാ​തി​യാ​ണ് റൂ​റ​ൽ എ​സ്.​പി​ക്കും കൈമാറിയത്. റൂറൽ എസ്.പിക്ക് പ​രാ​തി കിട്ടിയതിനു പിന്നാലെയാണ് ഒരു സ്വാഭാവിക മരണമായി അവസാനിച്ചേക്കാവുന്ന സംഭവം സമാനതകളില്ലാത്ത കൊലപാതകമാണെന്നു തെളിയിക്കപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here