gnn24x7

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായി ജൂണ്‍ 9 വെര്‍ച്ചൽ മീറ്റിങ് നടത്തി

0
272
gnn24x7

ബര്‍ലിന്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികളുമായ ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായും ജൂണ്‍ 9 ന് വെര്‍ച്ചൽ മീറ്റിങ് നടത്തി. കൊറോണക്കാലത്ത് ഇതു രണ്ടാംവട്ടമാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.

ജോസ് പുതുശേരി (ജര്‍മനി), ലിങ്ക്വിന്‍സ്ററര്‍ മറ്റം (അയര്‍ലൻഡ്), സാന്‍ജോ മുളവരിയ്ക്കല്‍ (അയര്‍ലൻഡ്), കെ.കെ.മോഹന്‍ദാസ്(യുകെ), സുനില്‍ രവീന്ദ്രന്‍ (യുകെ), ജോബിന്‍സണ്‍ കൊറ്റത്തില്‍ (സ്വിറ്റ്സര്‍ലന്‍‍ഡ്), സിറോഷ് ജോര്‍ജ്(ഓസ്ട്രിയ), സോജന്‍ മണവാളന്‍ (ഡെന്‍മാര്‍ക്ക്), വിഗ്നേഷ് തറയില്‍ (സ്വീഡന്‍), ബിജു തോമസ്(ഇറ്റലി), ഷെബിന്‍ ചീരംവേലില്‍ (സ്പെയിന്‍), ഷഫീര്‍ നമ്പിശേരി(പോര്‍ച്ചുഗല്‍), രാഹുല്‍ പീതാംബരന്‍ (സ്ലോവാക്കിയ),വിഷ്ണു സാഗര്‍(ചെക് റിപബ്ലിക്), ഡോ.അരുണ്‍ താന്നിവയലില്‍ (സൗത്ത് ആഫ്രിക്ക), ജോര്‍ജ് തോമസ് (ഓസ്ട്രേലിയ), ജോസ് എം ജോര്‍ജ് (ഓസ്ട്രേലിയ), ജോസ് മണക്കാട്ട് (അമേരിക്ക) എന്നിവര്‍ അതാതു രാജ്യങ്ങളിലെ നിലവിലെ കാര്യങ്ങള്‍ ചെന്നിത്തല മുമ്പാകെ അവതരിപ്പിച്ചു. ജോസ് കുമ്പിളുവേലില്‍ (മീഡിയ) യൂറോപ്പിനെ സംബന്ധിച്ച് ഒരു അവലോകനം നടത്തി.

ഗള്‍ഫിലെ രാജ്യങ്ങളില്‍ നിന്നായി മഹാദേവന്‍ വാഴശേരില്‍, ടി.എ രവീന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദലി, യേശുശീലന്‍, അഡ്വ. വൈ എ റഹിം, കെ.സി അബൂബക്കര്‍, ഫൈസല്‍ തഹാനി, നദീര്‍ കാപ്പാട്, സഞ്ജു പിള്ള, നസീര്‍ മുറ്റിച്ചൂര്‍(യുഎഇ), രാജു കല്ലുംമ്പുറം, ബിനു കുന്നംതാനം, കെ. സി. ഫിലിപ്പ് (ബഹ്റൈന്‍), അഹമ്മദ് പുളിക്കല്‍, ബിജു കല്ലുമല, പി എം നജീബ്, കെടിഎ മുനീര്‍, കുഞ്ഞികുമ്പള (സൗദി), സമീര്‍ ഏറാമല, ജോപ്പച്ചന്‍ (ഖത്തര്‍), സിദിഖ് ഹസ്സന്‍, ശങ്കരപിള്ള (ഒമാന്‍), ഡോ. എബി വാരിക്കാട് (കുവൈത്ത്) എന്നിരാണ് യോഗത്തില്‍ പങ്കെടുത്തത്.

ചര്‍ച്ചയില്‍ പങ്കെടുത്ത 22 രാജ്യങ്ങളിലുള്ള പ്രവാസിമലയാളികളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് ജൂണ്‍ 10 ന് കത്തു നല്‍കി.

യൂറോപ്പ് സെഷന്‍ കോഓര്‍ഡിനേറ്റ് ചെയ്ത ഒഐസിസി ഗ്ലോബല്‍ സെക്രട്ടറിയും യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (ജര്‍മനി) നന്ദി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here