gnn24x7

ജർമ്മനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികളിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു

0
69
gnn24x7

വേതനവും ജോലി സമയവും സംബന്ധിച്ച തർക്കത്തിൻ്റെ ഭാഗമായി രാജ്യത്തുടനീളമുള്ള യൂണിവേഴ്സിറ്റി ആശുപത്രികളിലെ ആയിരക്കണക്കിന് ജർമ്മൻ ഡോക്ടർമാർ പണിമുടക്കുന്നു. ഹോസ്പിറ്റൽ മാനേജർമാരും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾ ധാരണയിലെത്താത്തതിനെ തുടർന്നാണു സമരം. 23 യൂണിവേഴ്സിറ്റി ആശുപത്രികളിലെ ജർമ്മൻ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുക്കും.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളിലെ 20,000-ലധികം ഡോക്ടർമാർക്ക് 12.5% 12.5% ശമ്പള വർധനവും സാധാരണ രാത്രി, വാരാന്ത്യ, പൊതു അവധിക്കാല ഷിഫ്റ്റുകളില്‍ ഉയര്‍ന്ന ബോണസും വേണമെന്ന്, ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മാര്‍ബുര്‍ഗര്‍ ബുണ്ട് ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷ്‌ലെസ്‌വിഗ്-ഹോൾസ്റ്റീൻ്റെ ധനമന്ത്രി കൂടിയായ സംസ്ഥാനങ്ങളുടെ ലീഡ് നെഗോഷ്യേറ്റർ മോണിക്ക ഹെയ്‌നോൾഡ് , അവസാന റൗണ്ട് ചർച്ചകൾ ധാരണയിലെത്താത്തതിൽ ഖേദം പ്രകടിപ്പിച്ചു. അടിയന്തിരമല്ലാത്ത ചില ഓപ്പറേഷനുകൾ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7