gnn24x7

മതസ്വാതന്ത്ര്യത്തിൽ “ആകുലപ്പെടുന്നവർക്ക്” ഇന്ത്യ കഴിഞ്ഞ വർഷം വിസ നിഷേധിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ

0
243
gnn24x7

ന്യൂഡല്‍ഹി:  ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ അമേരിക്ക പ്രകടിപ്പിച്ച ആശങ്കയുടെ പൊരുള്‍ മറ നീക്കി പുറത്ത്…!!

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള  അമേരിക്കയിലെ കമ്മീഷന്‍ ഫോർ ഇന്റർ നാഷണൽ  റിലീജിയസ് ഫ്രീഡ൦ (US commission for International Religious Freedom -USCIRF) എന്ന സംഘടനയ്ക്ക് ഇന്ത്യ കഴിഞ്ഞ വർഷം വിസ നിഷേധിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ….!!

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുഎസ് കമ്മീഷന്‍ USCIR) നടത്തിയ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ ബിജെപി എംപി നിഷികാന്ത് ഉന്നയിച്ച വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ  മതസ്വാതന്ത്ര്യത്തില്‍  അമേരിക്ക വളരെ ആശങ്കയിലാണെന്ന് വൈറ്റ്ഹൗസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്.  

പാനലിന്റെ പരാമർശങ്ങൾ കൃത്യമല്ലാത്തതും അനാവശ്യവുമാണെന്നും ഒരു വിദേശ സര്‍ക്കാറിന് ഇന്ത്യയിലെ പൗരന്മാരുടെ ഭരണഘടനാപരമായ  അവകാശങ്ങളില്‍ ഇടപെടന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി അമേരിക്കന്‍ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളിക്കളഞ്ഞതായി വിദേശ കാര്യ മന്ത്രി എസ് ജയ് ശങ്കർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യു എസ് കോണ്‍ഗ്രസിന്‍റെ  നിര്‍ദേശപ്രകാരം ആഗോളതലത്തില്‍ തന്നെ മതസ്വാതന്ത്ര്യ ലംഘനവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പുറത്തുവിട്ടത്.  2019ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് അംബാസിഡറായ സാമുവല്‍ ബ്രൗണ്‍ബാക്ക് ഇന്ത്യയ്ക്കെതിരെ  വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ചരിത്രപരമായി എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത് എങ്കിലും രാജ്യത്തെ മതസ്വാതന്ത്ര്യത്തില്‍  അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ ഞങ്ങള്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. ചരിത്രപരമായി വളരെ സഹനശക്തിയുള്ള എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ബ്രൗണ്‍ബാക്ക് വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ അടുത്തിടെയായി കണ്ടുവരുന്ന പ്രവണതകൾ കൂടുതൽ ആപത്കരമാണ്. സാമുദായിക അക്രമങ്ങൾ ഇന്ത്യയിൽ വർധിക്കുകയാണ്. ഈ വിഷയത്തിൽ ഇന്ത്യക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു, ബ്രൗണ്‍ബാക്ക്  പറഞ്ഞു.
 
കൊറോണ വ്യാപിച്ചതിലോരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുവാൻ  സാധിക്കില്ല എന്നും അദ്ദേഹ൦ പറഞ്ഞു. കൂടാതെ, ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യസംരക്ഷണത്തിനു൦ ആവശ്യമായ ഭക്ഷണ൦ മരുന്ന് തുടങ്ങിയവയ്ക്ക് അവർക്ക് അർഹമായ പരിഗണന നൽകണമെന്നും ബ്രൗണ്‍ബാക്ക് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here