gnn24x7

കണ്ണിന്റെ ആരോഗ്യത്തിന് ഏലക്കായ ശീലമാക്കാം

0
196
gnn24x7

ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകാന്‍ ചേര്‍ക്കുന്ന മസാല ദ്രവ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. 

ഏലയ്ക്കാ ചായ ഇന്ന് പലരും ശീലമാക്കിയിട്ടുണ്ട്. ഏലയ്ക്ക ആഹാരത്തിന്റെ ഭാഗമാക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ഇതാ; ഏലയ്ക്കാചായ കുടിച്ചാല്‍ പുകവലിയില്‍ നിന്നും മുക്തമാവാം. വയറിളക്കം, വയറുകടി എന്നിവയുള്ളവര്‍ക്കും മൂത്ര കുറവനുഭവപ്പെടുന്നവര്‍ക്കും ഏലയ്ക്കാ ചായ വളരെ ആശ്വാസം പകരും. 

വായ്‌നാറ്റം മാറുന്നതിന് ഏലക്കായ ചവച്ചു തിന്നാം. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏലയ്ക്കയ്ക്ക് കഴിയും.  ഏലക്കായ പൊടിച്ചത് ചേര്‍ത്ത പാല്‍ തിളപ്പിച്ച് തണുപ്പിച്ച ശേഷം മധുരത്തിന് തേനും ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചാല്‍ ബുദ്ധിക്ക് നല്ല ഉണര്‍വ്വും ഓര്‍മ്മശക്തിയും ലഭിക്കും. പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here