Categories: Crime

പഠന മികവ് കൊണ്ട് അമേരിക്കയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ

ബുലന്ദ്ഷഹർ: പഠന മികവ് കൊണ്ട് അമേരിക്കയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ ഇരുപതുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ സ്വദേശിയായ സുദിക്ഷ ഭാട്ടി ഓഗസ്റ്റ് 10നാണ് വാഹനാപകടത്തിൽ മരിച്ചത്. പ്രായപൂർത്തിയാകാത്ത ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ദീപക് ചൗധരി, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായ രണ്ട് ബൈക്ക് യാത്രക്കാർ സുദീക്ഷയുടെ ഇരുചക്ര വാഹനത്തെ പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും പെൺകുട്ടി അപകടത്തിൽപ്പെട്ടു മരിക്കാൻ ഇതാണു കാരണമായതെന്നും കുടുംബം ആരോപിച്ചിരുന്നു.

യുഎസ് മാസച്ചുസിറ്റ്സിലെ പ്രശസ്തമായ ബാബ്‌സൻ കോളജിൽ ഫുൾ സ്‌കോളർഷിപ്പ് നേടി പഠിക്കുകയായിരുന്നു സുദിക്ഷ. ഓഗസ്റ്റ് 20ന് തിരികെ യുഎസിലേക്കു പോകാൻ തീരുമാനിച്ചിരിക്കെയാണ് സുദീക്ഷ മരിച്ചത്.

അതേസമയം സുദീക്ഷയുടെ മരണം ചിലർ വളച്ചൊടിക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറഞ്ഞു. സുദീക്ഷയുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നതു സംശയമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

3 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

3 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

3 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

5 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

7 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

8 hours ago