കൊച്ചി: യുവനടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ചാണു തീരുമാനം. ബലാത്സംഗ കേസിലും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച വിജയ് ബാബു ഇപ്പോൾ ഒളിവിലാണ്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമത്തിൽനിന്ന് വിഡിയോ നീക്കി.
വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ റെയ്ഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ വിജയ് ബാബു മുൻകൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവർക്ക് വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…