അമൃത്സര്‍: പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലാണ് സംഭവം.
പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.
‘അവരോട് കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വണ്ടി ബാരിക്കേഡിന് മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു’, പട്യാല എസ്.പി മന്‍ദീപ് സിംഗ് സിദ്ധു പറഞ്ഞു.
ഒരു എ.എസ്.ഐയുടെ കൈ വെട്ടിമാറ്റി. ഒരു പൊലീസുകാരനും മുട്ടുകൈയ്ക്കും മറ്റൊരു പൊലീസുകാരന് കൈപ്പത്തിയ്ക്കും വെട്ടേറ്റു. എ.എസ്.ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് എസ്.പി പറഞ്ഞു.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…