മൈസൂരു: ‘ദൃശ്യം’ സിനിമയുടെ കന്നഡ പതിപ്പ് കണ്ട് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്.
ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തിയിരുന്ന ആനന്ദിനെ ജൂണ്‍ 23 നാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് സമീപം ബൈക്കപകടത്തിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളുമാണ് സംശയത്തിനിടയാക്കിയത്. ആനന്ദിന്റെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ശാരദയും ബാബുവും തമ്മില്‍ അടുപ്പത്തിലാണെനന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആനന്ദിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായത്. ആനന്ദിനെ കൊലപ്പെടുത്തി ഒന്നിച്ചു ജീവിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ദൃശ്യം എന്ന സിനിമയുടെ കന്നഡ പതിപ്പ് കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. സിനിമയിലേതു പോലെ പൊലീസിനെ കബളിപ്പിക്കാമെന്ന് കരുതിയതെന്നാണ് ഇവരുടെ മൊഴി.
കൊലപാതകം നടപ്പാക്കുന്നതിനായി ജൂണ്‍ 22 ന് രാത്രി ബാബുവും ആനന്ദും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിലായ ആനന്ദിനെ ബാബു തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം രോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. അപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…