തിരുവനന്തപുരം: മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മുല്ലശേരി അമ്പലക്കടവ് സ്വദേശിനി സരിത (42) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വിജയമോഹനൻ നായർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സരിത വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മരിച്ചു.
മകളാണെന്ന് അവകാശപ്പെട്ട് സരിത വിജയമോഹനന്റെ വീട്ടിൽ എത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വിജയമോഹനൻ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ച് പരാതി നൽകി. ഇതേ തുടർന്ന് രണ്ടുപേരെയും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. എസ്ഐ ധാരണ ഉണ്ടാക്കി ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പിടാൻ വിസമ്മതിച്ച് സരിത ഇറങ്ങിപ്പോയി.
വ്യാഴാഴ്ച വൈകിട്ട് 5.30ന് സരിത വീണ്ടും വിജയമോഹനന്റെ വീട്ടിൽ എത്തി ബഹളമുണ്ടാക്കി. സമീപത്തു കിടന്ന മൺവെട്ടിക്കൈ എടുത്തു വിജയമോഹനൻ സരിതയുടെ തലയിൽ അടിക്കുകയായിരുന്നു.
സരിതയെ തന്റെ അടുക്കലേക്ക് പറഞ്ഞുവിടുന്നത് അനുജൻ സതീഷാണെന്ന ധാരണയിൽ വിജയമോഹനൻ ഇയാളുമായി അകൽച്ചയിലായിരുന്നു. സതീഷിന്റെ വീടിനു മുന്നിലേക്ക് പെട്രോളും ആയുധവുമായി എത്തിയ വിജയമോഹനനെ കണ്ടപ്പോൾ അനുജൻ വീട്ടിനുള്ളിൽ കയറി വാതിൽ അടച്ചു. ഇതിനിടെ വിജയമോഹനൻ സ്വയം തീ കൊളുത്തി ആത്മഹത്യചെയ്യുകയായിരുന്നു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…