ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ യുവതിയുടെ സഹോദരപുത്രനായ പത്തുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
രാത്രി എട്ടുമണിയോടെയാണ് മൂന്ന് ഭീകരര്‍ അമ്രീന്റെ വീട്ടിലെത്തി വെടിയുതിര്‍ത്തത്. കഴുത്തില്‍ വെടിയേറ്റ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്രീന്റെ സഹോദരപുത്രനായ പത്തുവയസ്സുകാരന് കൈയിലാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വെടിവെയ്പ്പിന് പിന്നാലെ പ്രദേശം പോലീസ് വളഞ്ഞു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ടി.വി. പരിപാടികളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള അമ്രീന്‍ ഭട്ട് സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. യൂട്യൂബിനും ഇന്‍സ്റ്റഗ്രാമിലും ഒട്ടേറെപേരാണ് ഇവരെ പിന്തുടരുന്നത്. കഴിഞ്ഞദിവസം കശ്മീരിലെ സൗറയില്‍ ഒരു പോലീസുകാരനെയും ഭീകരവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ പോലീസുകാരന്റെ ഒമ്പതുവയസ്സുള്ള മകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ബുദ്ഗാമില്‍ യുവതിയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…