Crime

ലഹരിക്കേസിൽ ഷാരൂഖാൻറെ മകനോടൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ഛ ആരാണ്?

മുംബൈ: ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ തിരയപ്പെട്ടത് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മുൺമുൺ ധമേച്ഛയെ കുറിച്ചുള്ള വിവരങ്ങളാണ്. മോഡലും സമൂഹമാധ്യമ സെലിബ്രിറ്റിയുമായ മുൺമുൺ വ്യവസായ കുടുംബത്തിലെ അംഗമാണ്.

മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിവിരുന്ന് നടത്തിയ കേസിൽ എട്ടുപേരെയാണു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്.

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ തെഹ്‌സിൽ സ്വദേശിയാണ് മുൺമുൺ. സാഗറിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ മുൺമുണിനെപ്പറ്റി നാട്ടിൽ പലർക്കും പക്ഷേ കൂടുതൽ വിവരങ്ങളില്ല. കുറച്ചുകാലം ഭോപാലിൽ താമസിച്ച മുൺമുൺ, ആറു വർഷം മുൻപാണു സഹോദരനൊപ്പം ഡൽഹിയിലേക്കു താമസം മാറിയത്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ചും ഫോട്ടോ ഷെയറിങ് ഇടമായ ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് മുൺമുൺ. 11,000 ഫോളോവേഴ്സാണുള്ളത്. ലഹരിക്കേസിനു പിന്നാലെ ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നുമുണ്ട്. ഫാഷൻ ഷോകളിലെ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മുൺമുൺ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ആര്യനുമായി മുൺമുൺ നല്ല അടുപ്പത്തിലാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യൻ അന്വേഷണസംഘത്തോടു പറഞ്ഞത്. ആര്യന്റെ ഉറ്റസുഹൃത്ത് അർബാസ് സേത്ത് മർച്ചന്റും അറസ്റ്റിലായിട്ടുണ്ട്.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

10 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

17 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago