വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്പിച്ച് പത്ത് പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളി പട്ടര്‍കണ്ടി സമീറയെ (40) പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. നിസ്കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണവുമായി സമീറ കടക്കുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്.
ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്തെത്തി. സ്വര്‍ണം വടകരയിലെ ജുവലറിയില്‍ വിറ്റ ശേഷം വൈകിട്ട് ആറോടെ വീട്ടിലേക്കു വരുന്നതിനിടെയാണ് സമീറ പിടിയിലായത്.
മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് സ്വര്‍ണം കവരുന്നത് കണ്ട അലീമയുമായി പിടിവലിയുണ്ടായി.
തുടര്‍ന്നാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. രണ്ടരയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകരയിലെ ജുവലറിയില്‍ നിന്നും പൊലീസ് സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണംകൊണ്ട് പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന സ്വര്‍ണം ഇവര്‍ തിരിച്ചെടുത്തിരുന്നു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…