Crime

“കാവ്യയെ കുടുക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണി”; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. നടൻ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് സംഭാഷണം. പ്രോസിക്യൂഷൻ മൂന്ന് ശബ്ദരേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു സൂചിപ്പിക്കുന്നതാണ് സംഭാഷണം.

കാവ്യയെ കുടുക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് തിരിച്ചുകൊടുത്ത പണിയാണെന്നു സൂരജ് ശബ്ദരേഖയിൽ പറയുന്നു. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യാ മാധവന് പൊലീസ് നോട്ടിസ് അയച്ചു. തിങ്കളാഴ്ച 11ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

അതേസമയം, സൈബർ വിദഗ്ധൻ സായ് ശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. ദിലീപിന്റെ അഭിഭാഷകർ പറഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കംചെയ്തതെന്ന് സായ് ശങ്കർ കോടതിയിൽ പറഞ്ഞു.

Sub Editor

Recent Posts

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

5 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

18 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

19 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

21 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

1 day ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 day ago