ലഖ്‌നൗ: സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി വാഹനം തടഞ്ഞത്. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
നികിത കുശ്‌വാഹ എന്ന സ്ത്രീയാണ് ഡിവിഷണല്‍ കമ്മീഷണറായ അമിത് ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ നിന്ന് സഹോദരിക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നില്‍ റോഡില്‍ കിടന്ന് അലമുറയിടുന്നത് വീഡിയോയില്‍ കാണാം. ‘എന്തെങ്കിലും ചെയ്യൂ സാര്‍, അല്ലെങ്കില്‍ അവള്‍ മരിച്ചുപോകും. അവള്‍ക്ക് ചികിത്സ നല്‍കൂ’ എന്ന് യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹോദരിക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നുമാണ് യുവതി പറയുന്നത്. പോലീസ് അവരെ തടയാനും വഴിയില്‍ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ യുവതിയുടെ അഭ്യര്‍ഥന ഫലം കാണുന്നതിന് മുന്‍പ് ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരിയായ സഹോദരി മരണപ്പെട്ടുവെന്ന വിവരം പുറത്തുവന്നു. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ പിഴവാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നുമാണ് നികിത ആരോപിക്കുന്നത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…