കോട്ടയം : യുകെയിൽ ഭാര്യയുടെ അപ്രതീക്ഷിത മരണത്തിൽ മനം നൊന്ത് കോട്ടയം സ്വദേശിയായ ഭർത്താവ് ആത്മഹതൃ ചെയ്തു. കോട്ടയം വാകത്താനം സ്വദേശിയായ വലിയപറമ്പിൽ അനിൽ ചെറിയാനാണ് (42 ) മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു അനിലിന്റെ ഭാര്യ സോണിയ സാറ ഐപ്പ് (39) മരിച്ചത്.
കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സാറയുടെ മരണം. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
റെഡിച്ചിലെ അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ നഴ്‌സായിരുന്നു സോണിയ. റെഡിച്ചിലെ കേരള കൾച്ചറൽ അസോസിയേഷൻ്റെ സജീവ അംഗമായിരുന്നു.
ഭാര്യയുടെ വേർപാട് അനിലിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
അതേസമയം താൻ ആത്മഹത്യാ ചെയാൻ പോവുകയാണെന്ന് അനിൽ അടുത്ത സുഹൃത്തുകൾക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ അവർ എത്തുമ്പോഴേക്കും അനിൽ തൂങ്ങിമരിച്ചിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ലിയായും ലൂയിസും ആണ് മക്കൾ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…