ന്യൂയോർക്ക് : ന്യൂയോർക്ക് ഐലാൻഡിയയിൽ താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു അനീഷ് കെ. വി യുടെ ഭാര്യ ലൈല അനീഷ്(61) നിര്യാതയായി. ഇരവിപേരൂർ ചക്കുംമൂട്ടിൽ പരേതരായ സി. എം. ജോർജ് – മറിയാമ്മ ജോർജ് ദമ്പതികളുടെ മകളാണ് പരേത.
മകൻ: അബിജിത്, മരുമകൾ: റിയ, കൊച്ചുമകൻ: ഇമ്മാനുവേൽസഹോദരർ: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോൺ വറുഗീസ് (ഇരവിപേരൂർ), റെജി വറുഗീസ് (യു.എസ്.എ)സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 25, 27 (ശനി, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും.ഒക്ടോബർ 25-നു ശനിയാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും ഒക്ടോബർ 27-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.2010 ൽ കുടുംബമായി അമേരിക്കയിൽ എത്തിയ ലൈല അനീഷ് ന്യൂയോർക്ക് ശാലേം മാർത്തോമ്മാ ഇടവകയുടെ സജീവ അംഗമായിരുന്നു. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സേവികാസംഘത്തിന്റെ ഓഡിറ്റർ, നോർത്ത് ഈസ്റ്റ് റീജിയൺ സേവികാ സംഘം സെക്രട്ടറി, ശാലേം സേവികാ സംഘം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സേവികാ സംഘം നോർത്ത് ഈസ്റ്റ് സെന്റർ-എ സെക്രട്ടറി, ശാലേം മാർത്തോമ്മ സേവികാ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ
ശനിയാഴ്ച
തിങ്കളാഴ്ച
കൂടുതൽ വിവരങ്ങൾക്ക്: ബെൻ 516-310-5414
ജീമോൻ റാന്നി
Follow Us on Instagram!GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…