Death-posts

അയർലൻഡിൽ നഴ്സായിരുന്ന നിമ്മി ജോയ് നിര്യാതയായി

അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവർ ചികിത്സയിൽ കഴിയുകയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് അവർക്കു ശ്വാസകോശ ഫൈബ്രോസിസ് (Lung Fibrosis) രോഗം സ്ഥിരീകരിക്കുകയും ആരോഗ്യനില ക്രമേണ ഗുരുതരമാകുകയും ചെയ്തിരുന്നു. രോഗാവസ്ഥ വഷളായതിനെ തുടർന്ന് അയർലണ്ടിൽ ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി അവർ കാത്തിരിക്കുകയായിരുന്നു.

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ നിമ്മി ഇന്ത്യയിലേക്ക് യാത്രയായി. അവിടെ അവർക്കു അനുയോജ്യമായ അവയവദാതാവിനെ ലഭിച്ചതിനെ തുടർന്ന് ജനുവരി 25-ന് ശ്വാസകോശ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ ഉൾപ്പെടെ വിദഗ്ധ ചികിത്സയിൽ തുടരവെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുകയും നില അതീവ ഗുരുതരമാകുകയും ചെയ്തു. തുടർന്ന് നടത്തിയ എല്ലാ ചികിത്സാപ്രയത്‌നങ്ങളും ഫലിക്കാതെയാണ് ഇന്ന് വൈകിട്ട് മരണം സംഭവിച്ചത്.

കോഴിക്കോട് ജില്ലയിലെ Calicut തോട്ടത്തിമലയിലെ സ്വദേശിനിയായ നിമ്മി, അയർലണ്ടിലെ Ossory Court, Borris-in-Ossory, Co. Laois ൽ താമസിച്ചിരുന്നതാണ്. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്നു അവർ. വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന നിമ്മി, സഹൃദയ സ്വഭാവവും സേവന മനോഭാവവും കൊണ്ട് നിരവധി സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.

ഭർത്താവ് വിപിൻ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. നിമ്മിയുടെ അകാല വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനും ഒരിക്കലും പൂരിപ്പിക്കാനാകാത്ത വേദനാജനകമായ നഷ്ടമായി.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

13 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

16 hours ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

16 hours ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

16 hours ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

16 hours ago

സൗജന്യ ബസ് സർവീസ് ഈ വർഷം ഉണ്ടാകില്ലെന്ന് ന്യൂയോർക്ക് മേയർ സോറൻ മംദാനി

ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…

16 hours ago