Death-posts

വൈക്കം ഇടക്കുന്നത്ത് മേരി ജോസഫിന് യാത്രാമൊഴി

ആഴക്കടൽ പോലെ ആത്മാവിൽ നിറയുന്ന ആ സ്നേഹമന്ത്രം ഓർമ്മയായി. അയർലണ്ടിൽ എത്തിയതിനുശേഷമുള്ള ബന്ധമാണെങ്കിലും ബിജുവിന്റെയും, ജാൻസിയുടെയുമൊക്കെ അമ്മ മേരി ജോസഫിന്റെ വിയോഗം ഒരുപാട് പേരെ ദുഖിപ്പിക്കുന്നതാണ്. 20 വർഷം മുൻപ്  അയർലണ്ടിലും ആ അമ്മ വന്നിരുന്നു. അതിനുശേഷം പല പ്രാവശ്യം വൈക്കത്തെ വീട്ടിൽ പോയി ആ അമ്മ യുടെ സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞിട്ടുണ്ട്.  ഒരമ്മയെ മക്കളും, കൊച്ചുമക്കളും എത്രമാത്രം സ്നേഹിക്കുന്നു എന്ന് അപ്പോൾ മനസ്സിലായിരുന്നു.  ഭർത്താവിന്റെ അകാലവിയോഗത്തിലും മനസ്സ് പതറാതെ മക്കൾക്കായിമാത്രം ജീവിച്ച ഒരമ്മ. അമ്മക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ അയർലണ്ടിലെ ജോലി ഉപേക്ഷിച്ച് ബിജു വർഷങ്ങളോളം നാട്ടിൽ പോയിനിന്നു. പിന്നീട് തിരിച്ച് അയർലണ്ടിൽ വന്നതിനുശേഷവും ഇടക്കിടെ നാട്ടിൽ പോയി അമ്മയുടെ കാര്യം നോക്കി നടത്തുവാൻ ബിജുവും ഷൈനിയും ശ്രദ്ധാലുവായിരുന്നു. അയർലണ്ടിൽ തന്നെയുള്ള മകൾ ജാൻസിയും ഭർത്താവ് ജോൺസൺ ചക്കാലക്കലും മക്കളുമൊക്കെ അമ്മച്ചി യെ ശുശ്രൂഷിക്കുന്ന കാര്യത്തിൽ ഒരു അലഭാവവും വരുത്തിയിരുന്നില്ല. നാട്ടിലുള്ള മകൾ കുഞ്ഞമ്മയും ഭർത്താവ് തങ്കച്ചനുമൊക്കെ ഏത് ആവശ്യത്തിലും കൂടെയുണ്ടായിരുന്നു. ഇറ്റലിയിലുള്ള മകൾ സിസ്റ്റർ ആശയും പലപ്രാവശ്യം അവധിയെടുത്ത് നാട്ടിൽ അമ്മയോടൊപ്പം സമയം ചെലവഴിച്ചതും അതിരറ്റ സ്നേഹത്തിന്റെ പ്രകാശനമായിരുന്നു.

 കൊച്ചുമകൻ അലൻ ബിജു വർഷങ്ങളായി ‘വർക്ക്‌ ഫ്രം ഹോം ‘ ആയി നാട്ടിൽ തന്നെ ജോലി ചെയ്ത്  വല്യമ്മച്ചിയുടെ ഏതു ആവശ്യത്തിനും കൂടെയുണ്ടായിരുന്നു എന്നത് ആ അമ്മയോടുള്ള നിസ്സീമമായ സ്നേഹത്തിന്റെ ഉദാഹരണമാണ്.അതുപോലെ ആഷ്‌ലിൻ ബിജുവും അവധിക്കാലത്ത് ആ അമ്മക്ക് കൈത്താങ്ങായി ഉണ്ടായിരുന്നു. 

ഇന്ന് മക്കൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുവാൻ മത്സരിക്കുന്ന സമയത്ത് ഇവരുടെ ആ മാതാവിനോടുള്ള സ്നേഹം മറ്റുള്ളവർക്കും ഒരു പാഠപുസ്തകമാണ്.

ഈ കുടുംബത്തെ അറിയാവുന്നവർ അയർലണ്ടിൽ നിന്നും അവധിക്ക് പോകുമ്പോൾ അമ്മയെ സന്ദർശിക്കു മായിരുന്നു. 

പരിശുദ്ധ മാതാവിന്റെ  പിറന്നാൾ ദിനത്തിൽ തന്നെ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട  ആ അമ്മച്ചിയുടെ ജീവിതം എത്ര ധന്യം.

ഇടക്കുന്നത്തെ കെടാവിളക്ക് അണഞ്ഞുവെങ്കിലും,മക്കൾക്കും മരുമക്കൾക്കും, കൊച്ചുമക്കൾക്കും എന്നും കരുതലും ഊർജ്ജവുമായി ഒരു ഇളം തെന്നൽ പോലെ ആ അമ്മച്ചിയുണ്ടാകും…

രാജു കുന്നക്കാട്ട്

Follow Us on Instagram!

GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

8 mins ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

3 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

4 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

8 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

24 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

1 day ago