കൊച്ചി : മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഇ ഫോർ എന്റെർടൈൻമെന്റ് ബാനറിൽ നിർമ്മിക്കപ്പെട്ട ഇഷ്ക് . അനുരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് എ വി അനൂപ് , സാരഥിയും ചേർന്നായിരുന്നു. ഈ ചിത്രത്തിൻറെ റീമേക്ക് ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് ബോളിവുഡിലെ പ്രസിദ്ധ സംവിധായകനായ നീരജ് പാണ്ഡെ ആണ്. ചിത്രത്തിെലെ നായകവേഷം അവതരിപ്പിക്കുന്നത് ബോളിവുഡിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സൂപ്പർസ്റ്റാറായ അമീർ ഖാന്റ മകനായ ജുനൈദ് ഖാൻ ആയിരിക്കുമെന്ന് ഉറപ്പായി.
ബോളിവുഡിൽ ശ്രദ്ധേയമായ എ വെനസ്ഡേ , എം എസ് ധോണിയുടെ ആത്മകഥ സിനിമയായ എംഎസ് ധോണി, സ്പെഷ്യൽ ഛബ്ബീസ് എന്നീ ബോളിവുഡ് ചിത്രങ്ങൾ നിർമ്മിച്ച നീരജ് പാണ്ഡേയുടെ നിർമ്മാണ കമ്പനിയും റിലയൻസ് എയർടെൽ മെൻറ് കമ്പനിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ ഇഷ്ക് സിനിമയിൽ ഷെയിൻ നിഗം , ഷൈൻ ടോം ചാക്കോ തുടങ്ങിയവരായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ വിവിധ ഭാഷകളിലുള്ള റൈറ്റുകൾ ഇതിനകം തന്നെ വിറ്റ് പോയിരുന്നു. ഈ ചിത്രത്തിൻറെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കാൻ പോവുകയാണ്.
എന്തായാലും ബോളിവുഡ് കുടുംബത്തിൽ നിന്നും ശക്തനായ മറ്റൊരു ഒരു താരപുത്രൻ കൂടി രംഗപ്രവേശം ചെയ്യുകയാണ്. ഒരു മികച്ച പെർഫോമൻസ് ആണ് പ്രേക്ഷകർ അമീർഖാന്റെ മകന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നത്. മികച്ച സംവിധായകൻ നീരജ് പാണ്ഡെയുടെ നേതൃത്വത്തിൽ ആവുമ്പോൾ ബോളിവുഡിന് ഈ സിനിമയെ പറ്റി കൂടുതൽ പ്രതീക്ഷകൾ ഉണ്ട് എന്ന് വേണം പറയാൻ .
മിഡിൽട്ടണിൽ ആവേശകരമായി നടന്ന സി.എസ്.കെ ഇൻഡോർ കപ്പ് സീസൺ 2-ൽ കോയിൻസ് ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ഫൈനൽ പോരാട്ടത്തിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…