Categories: Entertainment

സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് സഹിക്കാനാവാതെ 21കാരിയായ ആരാധിക ആത്മഹത്യ ചെയ്തു

വിശാഖപട്ടണം: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയത് സഹിക്കാനാവാതെ 21കാരിയായ ആരാധിക ആത്മഹത്യ ചെയ്തു.വിശാഖപട്ടണത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ആരാധികയാണ് ജീവനൊടുക്കിയത്.

സുശാന്തിന്റെ മരണം അറിഞ്ഞതിന് ശേഷം നടന്‍ അഭിനയിച്ച വീഡിയോ രംഗങ്ങള്‍ തുടര്‍ച്ചയായി ഇവര്‍ കാണാറുണ്ടായിരുന്നു. വിഷാദത്തിലേക്കും കടന്നിരുന്നു. തന്റെ റൂമിനകത്തെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

മരണത്തിന് ശേഷം സുശാന്തിന്റെ വീഡിയോകള്‍ തുടര്‍ച്ചയായി കണ്ടിരുന്ന ഇവര്‍ വിഷാദത്തിലായിരുന്നു. വീട്ടില്‍ എല്ലാവരും ഉള്ളപ്പോള്‍ തന്നെ ബെഡ്‌റൂമിനകത്തേക്ക് പോവുകയായിരുന്നു. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ ടി. മോഹന്‍ റാവു പറഞ്ഞു.

വരുമാനം കുറഞ്ഞ ജീവിതപശ്ചാത്തലമാണ് മരിച്ച അധ്യാപികയുടെത്. പിതാവ് ടെയിലര്‍ ആയിരുന്നു. എല്‍.പി സ്‌കൂള്‍ അധ്യാപികയായിരുന്നു.

Newsdesk

Recent Posts

സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല

സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…

2 hours ago

രേഖകളില്ലാത്ത 1 ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ

ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…

6 hours ago

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 days ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

2 days ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

2 days ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

2 days ago