Entertainment

പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെ ആഘോഷം; “കുടുംബ സ്ത്രീയും കുഞ്ഞാടും” വീഡിയോ ഗാനമെത്തി

എൻ്റെ പുണ്യാളാ…

ഞങ്ങടെ പുണ്യാളാ…

എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്യവൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.

മാഹഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായകസംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിൻ്റെ രംഗപ്രവേശം… ഇതിനിടയിൽ ചില കുടുംബപ്രശ്നങ്ങൾ… ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം. നർമ്മത്തിലൂടെയും ഒപ്പം ത്രില്ലറായിട്ടുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ

ഗാനങ്ങൾ – സജിൽ ശ്രീകുമാർ

നാടൻപാട്ട് – മണികണ്ഠൻ.

സംഗീതം – ശ്രീജു ശ്രീധർ

ഛായാഗ്രഹണം – ലോവൽ എസ്.

എഡിറ്റിംഗ് – രാജാ മുഹമ്മദ്.

കലാസംവിധാനം – രാധാകൃഷ്ണൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി.

പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.

വാഴൂർ ജോസ്.

ഫോട്ടോ – ശാലു പേയാട്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

5 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

18 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

19 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

20 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

20 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

20 hours ago