Categories: Entertainment

പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്

പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്. മലയാളി മ്യൂസിക് ബാന്‍ഡായ തെക്കന്‍ ക്രോണിക്ക്ള്‍സ് ആണ് മാഷ് അപ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന് ഇന്ന് 53ാം പിറന്നാളാഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതകാരന് ട്രിബ്യൂട്ട് ചെയ്തിരിക്കുകയാണ് ഒരു കൂട്ടം യുവ മലയാളി കലാകാരന്മാര്‍.

ഐ സിനിമയിലെ എന്നോട് നീയിരുന്താള്‍, അലൈപായുതേ സിനിമയിലെ പച്ചൈനിറമേ തുടങ്ങിയ ഗാനങ്ങളാണ് വീഡിയോയില്‍ പാടിയിരിക്കുന്നത്.

ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഗോകുല്‍ ഹര്‍ഷനാണ്. ജോര്‍ജ് തോമസാണ് ഗാനത്തിന് കീബോര്‍ഡ് ചെയ്തിരിക്കുന്നത്. ഭരത് എച്ച്.എസാണ് ഗ്വിറ്റാര്‍ ചെയ്തത്.

എ.ആര്‍ റഹ്മാന് പിറന്നാളാംശസകളുമായി സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. 2008ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണര്‍ എന്ന സിനിമയിലെ പാട്ടിന് എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നിരവധി തവണ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

11 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

11 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

14 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

21 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago