പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന് ട്രിബ്യൂട്ടുമായി മലയാളി ബാന്‍ഡ്. മലയാളി മ്യൂസിക് ബാന്‍ഡായ തെക്കന്‍ ക്രോണിക്ക്ള്‍സ് ആണ് മാഷ് അപ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എ.ആര്‍ റഹ്മാന് ഇന്ന് 53ാം പിറന്നാളാഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പ്രിയ സംഗീതകാരന് ട്രിബ്യൂട്ട് ചെയ്തിരിക്കുകയാണ് ഒരു കൂട്ടം യുവ മലയാളി കലാകാരന്മാര്‍.
ഐ സിനിമയിലെ എന്നോട് നീയിരുന്താള്‍, അലൈപായുതേ സിനിമയിലെ പച്ചൈനിറമേ തുടങ്ങിയ ഗാനങ്ങളാണ് വീഡിയോയില്‍ പാടിയിരിക്കുന്നത്.
ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഗോകുല്‍ ഹര്‍ഷനാണ്. ജോര്‍ജ് തോമസാണ് ഗാനത്തിന് കീബോര്‍ഡ് ചെയ്തിരിക്കുന്നത്. ഭരത് എച്ച്.എസാണ് ഗ്വിറ്റാര്‍ ചെയ്തത്.
എ.ആര്‍ റഹ്മാന് പിറന്നാളാംശസകളുമായി സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. 2008ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണര്‍ എന്ന സിനിമയിലെ പാട്ടിന് എ.ആര്‍ റഹ്മാന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നിരവധി തവണ ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.