കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേയ്ക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാഹന ഉടമയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തൃപ്പുണ്ണിത്തറ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു അപകടം.അമിത വേഗത്തില്‍ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.