സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ ‘എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല’ എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിചിത്രമായ അനുഭവം തരും എന്നതില്‍ ഒരു സംശയവും വേണ്ട. സാമൂഹിക അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെ ഈ താല്‍ക്കാലിക ഹോട്ടലിലേക്ക് മാറാം.
നിങ്ങള്‍ക്കായി ഹോട്ടല്‍ ഒരു ആഡംബര രാത്രിയോ ദിവസങ്ങളോ ഒരുക്കിത്തരും. നിങ്ങള്‍ താമസിക്കുന്ന ബെഡ്‌റൂം ഒരു വലിയ കുന്നിന്റെ മുകളിലായിരിക്കുമെന്ന് മാത്രം. ഒരു മുറിയില്‍ താമസിക്കുന്നതുപോലുള്ള എല്ലാ സൗകര്യങ്ങളും നില്‍ക്ക് ലഭിക്കും. എന്നാല്‍ മുറിയുടെ ചുമരുകളോ മേല്‍ക്കൂരകളോ ഉണ്ടാവില്ല. പകരം നിങ്ങള്‍ക്ക് മലര്‍ന്നു കിടന്ന് നക്ഷത്രങ്ങളെയും ചന്ദ്രനെയും ആസ്വദിച്ചുകൊണ്ട് കിടന്നുറങ്ങാം. വിചിത്രമായ ഈ അനുഭവം പങ്കിടാന്‍ നിരവധിപേരാണ് സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടിലേക്ക് എത്തുന്നത്.
ഈ വിചിത്രമായ ‘സീറോ റിയല്‍ എസ്റ്റേറ്റ്’ എന്നറിയപ്പെടുന്ന ഈ പ്രോജക്റ്റ് 2017 ല്‍ ആദ്യമായി പോപ്പ്-അപ്പ് ഹോട്ടല്‍ ആരംഭിച്ചത് ജര്‍മ്മനിയിലെ ‘നള്‍ സ്റ്റേണ്‍ ഹോട്ടല്‍’ ഗ്രൂപ്പില്‍ നിന്നാണ്. ഈ ഹോട്ടലിന്റെ പ്രതീകാത്മക ‘മുറി’ നിര്‍മ്മിച്ചത് പ്രതീകാത്മക കലാകാരന്മാരായ ഫ്രാങ്കും പാര്‍ട്ടിക് റിക്‌ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹോട്ടലില്‍ എത്തുന്ന താമസക്കാര്‍ക്കുള്ള എല്ലാതരത്തിലുമുള്ള പ്രൊഫഷണല്‍ സ്വീകരണവും സേവനവും ഡിസൈന്‍ ചെയ്തത് ഡാനിയല്‍ ചാര്‍ബൊനിയര്‍ ആണ്. എന്തുതന്നെയായാലും ലോകമെമ്പാടുമുള്ള യാത്രക്കാരെ അത്ഭുതപ്പെടുത്തുന്ന വിചിത്രമായ അനുഭവമാണ് ഹോട്ടല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ആദ്യം ഹോട്ടല്‍ സര്‍വ്വീസുകളില്‍ പ്രമുഖരായ ‘നള്‍ സ്‌റ്റേണ്‍’ പേരെടുക്കുന്നത് 2008 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ന്യൂക്ലിയര്‍ ബങ്കറില്‍ ഒരു പ്രത്യേക ഹോട്ടല്‍ നിര്‍മ്മിച്ചാണ്. ഇത് ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. സ്റ്റീവിലനിനുള്ള ആ ഹോട്ടല്‍ ആദ്യ ‘സീറോ സ്റ്റാര്‍ ഹോട്ടല്‍’ എന്ന രീതിയിലായിരുന്നു പേരെടുത്തത്.
സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടല്‍ നടത്തിക്കൊണ്ടുപോവുന്നത് അവിടെ തന്നെയുള്ള പ്രദേശിക താമസക്കാരാണ്. ‘സീറോ റിയല്‍ എസ്റ്റേറ്റ് ‘ എന്നപേരിലാണ് അവരുടെ മുറിയുടെ സേവനങ്ങളും മറ്റും ലഭ്യമാവുന്നത്. അവരാണ് വരുന്ന താമസക്കാര്‍ക്ക് ആവശ്യത്തിനുള്ള മറ്റു സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മദ്യങ്ങളും ഇവര്‍ നിങ്ങള്‍ക്കായി എത്തിച്ചു തരുന്നു. ഒരു രാത്രിക്ക് അവര്‍ ഇതിനായി ചാര്‍ജ് ചെയ്യുന്നത് ഏതാണ്ട് 275 യൂറോ അഥവാ 314 ഡോളറാണ്. ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് ഹോട്ടലിനെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാവും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…