കൊച്ചി: കോവിഡ് പശ്ചാത്തലത്തില് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള് ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം തന്നെയാണ്. വിരലിലെണ്ണാവുന്ന സൂപ്പര് താരങ്ങളുടെ ചിത്രങ്ങളുടെ ഷൂട്ടിങ്ങുകള് വീടിനകത്ത് ആരംഭിച്ചതല്ലാതെ മറ്റു പ്രവര്ത്തനങ്ങള് ഒന്നും ആരംഭിച്ചിട്ടില്ല. ഈ അവസരത്തിലാണ് സി യു സൂണ് എന്ന സിനിമ സംപ്രേക്ഷണം ചെയ്യുന്നത്. ഇതില് നിന്നും ലഭിച്ച വരുമാനം നിര്മ്മാതാവായ ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേര്ന്ന് ഫെഫ്കയെ ഏല്പിച്ചു. ഫെഫ്ക് പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണന് 10 ലക്ഷത്തിന്റെ ചെക്ക് സ്വീകരിച്ചു.
ഇത് എല്ലാ സിനിമാപ്രവര്ത്തകര്ക്കും ഒരു മാതൃകയാണെന്നും. വലീയ സൂപ്പര് സ്റ്റാറുകള് ആയിരുന്നിട്ടും തങ്ങളുടെ സഹപ്രവര്ത്തകരെ ഫഹദ് ഫാസില് മറന്നില്ലെന്നും ഇത് വലിയൊരു സഹായമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. സിയൂസൂണ് ഈ ലോക്ഡൗണ് കാലഘട്ടത്തില് മഹേഷ് നാരായണന്റെ സംവിധാനത്തില് ഫഹദ്ഫാസില് നിര്മ്മിച്ച ചിത്രമാണ്. ഫഹദ്ഫാസിലും റോഷനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അവതരണം കൊണ്ടും സോഷ്യല് മീഡിയയു െഉപയോഗം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഇവരുടെ കോമ്പനിനേഷനില് ‘മാലിക്’ എന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേ ഉള്ളൂ.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…