Entertainment

മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !

സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ ‘എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല’ എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിചിത്രമായ അനുഭവം തരും എന്നതില്‍ ഒരു സംശയവും വേണ്ട. സാമൂഹിക അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെ ഈ താല്‍ക്കാലിക ഹോട്ടലിലേക്ക് മാറാം.

നിങ്ങള്‍ക്കായി ഹോട്ടല്‍ ഒരു ആഡംബര രാത്രിയോ ദിവസങ്ങളോ ഒരുക്കിത്തരും. നിങ്ങള്‍ താമസിക്കുന്ന ബെഡ്‌റൂം ഒരു വലിയ കുന്നിന്റെ മുകളിലായിരിക്കുമെന്ന് മാത്രം. ഒരു മുറിയില്‍ താമസിക്കുന്നതുപോലുള്ള എല്ലാ സൗകര്യങ്ങളും നില്‍ക്ക് ലഭിക്കും. എന്നാല്‍ മുറിയുടെ ചുമരുകളോ മേല്‍ക്കൂരകളോ ഉണ്ടാവില്ല. പകരം നിങ്ങള്‍ക്ക് മലര്‍ന്നു കിടന്ന് നക്ഷത്രങ്ങളെയും ചന്ദ്രനെയും ആസ്വദിച്ചുകൊണ്ട് കിടന്നുറങ്ങാം. വിചിത്രമായ ഈ അനുഭവം പങ്കിടാന്‍ നിരവധിപേരാണ് സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടിലേക്ക് എത്തുന്നത്.

ഈ വിചിത്രമായ ‘സീറോ റിയല്‍ എസ്റ്റേറ്റ്’ എന്നറിയപ്പെടുന്ന ഈ പ്രോജക്റ്റ് 2017 ല്‍ ആദ്യമായി പോപ്പ്-അപ്പ് ഹോട്ടല്‍ ആരംഭിച്ചത് ജര്‍മ്മനിയിലെ ‘നള്‍ സ്റ്റേണ്‍ ഹോട്ടല്‍’ ഗ്രൂപ്പില്‍ നിന്നാണ്. ഈ ഹോട്ടലിന്റെ പ്രതീകാത്മക ‘മുറി’ നിര്‍മ്മിച്ചത് പ്രതീകാത്മക കലാകാരന്മാരായ ഫ്രാങ്കും പാര്‍ട്ടിക് റിക്‌ലിന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹോട്ടലില്‍ എത്തുന്ന താമസക്കാര്‍ക്കുള്ള എല്ലാതരത്തിലുമുള്ള പ്രൊഫഷണല്‍ സ്വീകരണവും സേവനവും ഡിസൈന്‍ ചെയ്തത് ഡാനിയല്‍ ചാര്‍ബൊനിയര്‍ ആണ്. എന്തുതന്നെയായാലും ലോകമെമ്പാടുമുള്ള യാത്രക്കാരെ അത്ഭുതപ്പെടുത്തുന്ന വിചിത്രമായ അനുഭവമാണ് ഹോട്ടല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ആദ്യം ഹോട്ടല്‍ സര്‍വ്വീസുകളില്‍ പ്രമുഖരായ ‘നള്‍ സ്‌റ്റേണ്‍’ പേരെടുക്കുന്നത് 2008 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ന്യൂക്ലിയര്‍ ബങ്കറില്‍ ഒരു പ്രത്യേക ഹോട്ടല്‍ നിര്‍മ്മിച്ചാണ്. ഇത് ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. സ്റ്റീവിലനിനുള്ള ആ ഹോട്ടല്‍ ആദ്യ ‘സീറോ സ്റ്റാര്‍ ഹോട്ടല്‍’ എന്ന രീതിയിലായിരുന്നു പേരെടുത്തത്.

സ്വിറ്റ്‌സര്‍ലാന്റിലെ ഈ ഹോട്ടല്‍ നടത്തിക്കൊണ്ടുപോവുന്നത് അവിടെ തന്നെയുള്ള പ്രദേശിക താമസക്കാരാണ്. ‘സീറോ റിയല്‍ എസ്റ്റേറ്റ് ‘ എന്നപേരിലാണ് അവരുടെ മുറിയുടെ സേവനങ്ങളും മറ്റും ലഭ്യമാവുന്നത്. അവരാണ് വരുന്ന താമസക്കാര്‍ക്ക് ആവശ്യത്തിനുള്ള മറ്റു സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും മദ്യങ്ങളും ഇവര്‍ നിങ്ങള്‍ക്കായി എത്തിച്ചു തരുന്നു. ഒരു രാത്രിക്ക് അവര്‍ ഇതിനായി ചാര്‍ജ് ചെയ്യുന്നത് ഏതാണ്ട് 275 യൂറോ അഥവാ 314 ഡോളറാണ്. ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് ഹോട്ടലിനെ പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാവും.

https://zerorealestate.ch/de/

  • – പാമ്പള്ളി
Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

10 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

12 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

13 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

14 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago