Ireland

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ് ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചതോടെ രാജ്യത്ത് നടക്കുന്ന അനൗദ്യോഗിക സാമ്പത്തിക ഇടപാടുകളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനിടെ, അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇന്ത്യൻ രൂപയും യൂറോയും തമ്മിലുള്ള അനൗദ്യോഗിക പണമാറ്റ ഇപാടുകൾ ഇപ്പോഴും സജീവമായി തുടരുന്നു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഗ്രൂപ്പുകളിൽ “യൂറോ എക്സ്ചേഞ്ചിന് ആളെ ആവശ്യമുണ്ട്”, “കൂടുതൽ യൂറോ നൽകാം” തുടങ്ങിയ സന്ദേശങ്ങൾ പങ്കുവെച്ച് നേരിട്ട് ആളുകളെ കണ്ടെത്തി ബാങ്കിംഗ് സംവിധാനങ്ങൾക്ക് പുറത്തുള്ള ഇടപാടുകൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളാണ് ഭൂരിഭാഗവും. സമീപകാലത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിലും “I’m looking for INR for exchange of euros (can send some extra euros)” എന്ന രീതിയിൽ അനൗദ്യോഗിക കറൻസി എക്സ്ചേഞ്ചിനുള്ള അഭ്യർഥന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ ഇപ്പോഴും വിവിധ ഗ്രൂപ്പുകളിൽ വരുന്നുണ്ട്.

സാമ്പത്തിക ഇടപാടുകൾ നടത്താൻ ആവശ്യമായ ലൈസൻസോ റെഗുലേറ്ററി അംഗീകാരമോ ഇല്ലാതെ നടത്തുന്ന ഇത്തരം കറൻസി എക്സ്ചേഞ്ചുകൾ അയർലണ്ടിലെ സാമ്പത്തിക നിയമങ്ങളുടെ പരിധിയിൽ പരിശോധിക്കപ്പെടാവുന്ന വിഷയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക സംവിധാനങ്ങൾ ഒഴിവാക്കി നടത്തുന്ന പണമാറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ആന്റി മണി ലോണ്ടറിങ് (AML) നിയമങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള സർക്കാർ നടപടികളുടെ പശ്ചാത്തലത്തിൽ, ലൈസൻസില്ലാത്ത അനൗദ്യോഗിക പണമാറ്റ ശൃംഖലകളിലേക്കും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കും ഇനി കൂടുതൽ പരിശോധനയും നിരീക്ഷണവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള വിവര കൈമാറ്റം ശക്തമാക്കുക, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ വേഗത്തിൽ കണ്ടെത്തുക, ക്രിപ്റ്റോ ആസ്തികൾ, ചൂതാട്ട മേഖല, കമ്പനി ഉടമസ്ഥാവകാശം തുടങ്ങിയ മേഖലകളിൽ മേൽനോട്ടം ശക്തമാക്കുക എന്നിവയാണ് പുതിയ പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ.

പണമിടപാടുകൾ നടത്തുമ്പോൾ ബാങ്കുകളും അംഗീകൃത മണി ട്രാൻസ്ഫർ സ്ഥാപനങ്ങളും പോലുള്ള ഔദ്യോഗികവും ലൈസൻസുള്ളതുമായ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago